Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tortured

മ​തം​മാ​റാ​ൻ സ​മ്മ​തി​ച്ചി​ല്ല, കാ​ൽ മു​ത​ൽ ത​ല വ​രെ ച​ത​ച്ച​ര​ച്ചു; സാ​വ​രി​യ നേ​രി​ട്ട​ത് ക്രൂ​ര​പീ​ഡ​നം  

ആ​ല​പ്പു​ഴ: ഉ​സ്ബെ​ക്കി​സ്ഥാ​നി​ലെ ബു​ഖാ​റ സ്‌​റ്റേ​റ്റ് മെ​ഡി​ക്ക​ൽ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി സാ​വ​രി​യ ബ​സ​ന്ത് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി കു​ടും​ബം. പെ​ട്ടെ​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​ത്തി​ൽ ലാ​പ്ടോ​പ്പ് കൊ​ണ്ട് അ​ടി​ച്ചു​കൊ​ന്നു​വെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണ്. മ​തം​മാ​റാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് സാ​വ​രി​യ ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്നും ബ​ന്ധു ജ​നീ​ഷ് ആ​രോ​പി​ച്ചു.

സാ​വ​രി​യാ​യു​ടെ കാ​ല് മു​ത​ൽ ത​ല വ​രെ മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ളു​ണ്ട്. ഒ​രു നി​മി​ഷ​ത്തെ പ്ര​കോ​പ​ന​ത്തി​ൽ ലാ​പ്ടോ​പ് കൊ​ണ്ട് അ​ടി​ച്ചു​കൊ​ന്ന ല​ക്ഷ​ണ​ങ്ങ​ള​ല്ല ശ​രീ​ര​ത്തി​ലു​ള്ള​തെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ വ്യ​ക്ത​മാ​ക്കി​യ​താ​യി ജ​നീ​ഷ് പ​റ​ഞ്ഞു. ഒ​ന്നാം വ​ർ​ഷ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യാ​യ സാ​വ​രി​യ​യോ​ട് പ്ര​തി​യാ​യ സ​ദ​റു​ൽ അ​നം പ​ല​ത​വ​ണ മ​തം​മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹ​പാ​ഠി​ക​ൾ ഇ​തി​ന് സാ​ക്ഷി​ക​ളാ​ണ്. മ​തം മാ​റാ​ൻ സാ​വ​രി​യ ത​യാ​റാ​യി​ല്ല. ഇ​തി​ന്‍റെ പ്ര​തി​കാ​ര​മാ​യാ​ണ് കൊ​ല​പാ​ത​ക​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ സം​ശ​യം. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഹോ​സ്‌​റ്റ​ൽ മു​റി​യി​ൽ സം​സാ​രി​ച്ചു നി​ൽ​ക്കു​മ്പോ​ൾ സ​ദ​റു​ൽ അ​നം പെ​ട്ടെ​ന്നു പ്ര​കോ​പി​ത​നാ​യി ലാ​പ്ടോ​പ് കൊ​ണ്ടു സാ​വ​രി​യ​യു​ടെ ത​ല​യ്ക്ക​ടി​ച്ചെ​ന്നാ​യി​രു​ന്നു ആ​ദ്യം പു​റ​ത്തു​വ​ന്ന വി​വ​രം.

ര​ക്ത​ത്തി​ൽ കു​ളി​ച്ചു വീ​ണ സാ​വ​രി​യ​യെ ഇ​യാ​ൾ ത​ന്നെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. എ​ന്നാ​ൽ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും ശ​രീ​ര​ത്തി​ലെ മു​റി​വു​ക​ളും വ​ൻ ക്രൂ​ര​ത​യാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​തെ​ന്നും അ​വ​സാ​ന​നി​മി​ഷം മു​റി​ക്കു​ള്ളി​ൽ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് കൃ​ത്യ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up